കീവ്: അധിനിവേശം തുടരുന്ന റഷ്യൻ സൈന്യം യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. തെക്കൻ യുക്രൈനിലെ മൈക്കോലൈവ് ഒബ്ളാസ്‌റ്റിലെ യുഷ്നൂക്രെയ്ൻസ്‌ക ആണവ നിലയത്തിലേക്കാണ് റഷ്യൻ സൈന്യം നിലവിൽ അടുക്കുന്നത്. ആണവ നിലയത്തിന് 32 കിലോമീറ്റർ അകലെയാണ് ഇപ്പോൾ റഷ്യൻ സൈന്യം.
അതേസമയം ആണവ നിലയം ആക്രമിക്കുന്നത് യുദ്ധ കുറ്റമാണെന്ന് യുക്രൈനിലെ യുഎസ് എംബസി അറിയിച്ചു. നേരത്തെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ തെക്കുകിഴക്കൻ യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ ആണവ നിലയം തിരിച്ചു പിടിച്ചതായി പിന്നീട് യുക്രൈൻ അറിയിച്ചു.
നിലവിൽ റഷ്യ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രൈനിൽ 331 സാധാരണക്കാർ കൊല്ലപ്പെടുകയും, 675 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുഎൻ അറിയിച്ചു. എന്നാൽ മരിച്ചവരുടെയും, പരിക്കേറ്റവരുടെയും കണക്കുകൾ ഇതിൽ കൂടുതൽ ആകാനാണ് സാധ്യതയെന്നും യുഎൻ വ്യക്‌തമാക്കി.
Read also: അട്ടപ്പാടി ഗവ.കോളേജിൽ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി







































