ന്യൂഡെൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
യുക്രൈനുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ മലയാളി മോസ്‌കോയിൽ ചികിൽസയിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്‌ചയാണ് റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധു കൂടിയായ ജയിൻ കുര്യനും സമാനമായി ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലാണ്.
ഇലക്‌ട്രീഷ്യൻമാരായ ഇരുവരും റിക്രൂട്ടിങ് ചതിയിൽപ്പെട്ടാണ് റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവർക്ക് പുറമെ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ സമാനമായ രീതിയിൽ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിർബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്