ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിനെതിരെ പരാതി. ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് (Sunrise in Ayodhya; Nationhood in our Times) എന്ന പുസ്തകത്തില്‍ ഹിന്ദുത്വത്തെ ഐഎസുമായി താരതമ്യം ചെയ്തെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകനാണ് ഖുര്‍ഷിദിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്റ്റ് ഇസ്ലാം ഗ്രൂപ്പുകളായ ഐഎസ്ഐഎസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്തകത്തില്‍ പരാമർശിക്കുന്നത്. ബിജെപിയും പുസ്തകത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഖുര്‍ഷിദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഹിന്ദു ജനങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
Read also: ആത്മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു