കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു. ബംഗാളിലെ പ്രവർത്തനങ്ങളിൽ ബിജെപി ഒട്ടും ആത്മാർഥത കാണിക്കുന്നില്ല എന്ന് ശ്രാബന്തി തന്റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേസമയം ശ്രാബന്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗിയ, ദിലീപ് ഘോഷ് എന്നിവര്‍ക്കൊപ്പം ശ്രാബന്തി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിനു മുമ്പ് നടന് ജോയ് ബാനര്‍ജിയും ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു.
Read also: ‘ഇത് നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ