കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയ്ക്ക് പിന്നാലെ ഒരു എംപി കൂടി പാര്‍ട്ടി വിട്ടു. ബിജെപി പശ്ചിമബംഗാള്‍ വൈസ് പ്രസിഡണ്ടായിരുന്ന അര്ജുന് സിംഗാണ് ഇന്ന് രാജികത്ത് കൈമാറിയത്.
രാജിവെച്ച ഇരുനേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ നീക്കം ലക്ഷ്യം വെക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി വിട്ട് പ്രമുഖ നേതാവ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെ തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയ പല നേതാക്കളും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃണമൂള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുകയാണ്.
Most Read: മാറ്റങ്ങളെ ഉൾക്കൊള്ളാത്ത പ്രത്യയ ശാസ്ത്രങ്ങൾ നിലനിൽക്കാൻ യോഗ്യമല്ല; സംവിധായകൻ കമൽ