കൊൽക്കത്ത: ബംഗാൾ രാഷ്‌ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യമാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിംഗ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രസ്‌താവന.
ടിഎംസി പ്രവർത്തകനായിരിക്കെ അർജുൻ സിംഗ് ബോംബ് നിർമിച്ചിട്ടുണ്ടെന്ന് ദിലീപ് മുമ്പ് ആരോപിച്ചിരുന്നു. എങ്കിൽ എന്തിനാണ് അദ്ദേഹത്തെ ബിജെപിയിൽ ചേർത്തതെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചു. തുടർന്നാണ് നിരവധി ആളുകളെ പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, രാഷ്‌ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യമാണെന്നുമുള്ള ദിലീപ് ഘോഷിന്റെ മറുപടി.
2019ൽ ടിഎംസി വിട്ട് ബിജെപിയിൽ എത്തിയ അർജുൻ സിംഗ് കഴിഞ്ഞ ദിവസം തൃണമൂലിലേക്ക് തന്നെ മടങ്ങി ചെന്നിരുന്നു. മമത ബാനർജിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Read also: ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു