കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി. എംപിയും എംഎല്‍എമാരും പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എംപി സുകാന്ത മജുംദാറിനാണ് പകരം ചുമതല. ദിലീപ് ഘോഷിന് പാര്‍ടി ദേശീയ വൈസ് പ്രസിഡന്റ് സ്‌ഥാനം നല്‍കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിക്ക് തുടർഭരണം ലഭിച്ചതിന് പിന്നാലെ ഇതുവരെ നാല് എംഎല്‍എമാരും ഒരു എംപിയുമാണ് ബിജെപി വിട്ട് തൃണമൂലിലേക്ക് ചേക്കേറിയത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ പാർട്ടി വിട്ട് മറുകണ്ടം ചാടിയത്. എംഎല്‍എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തൻമയ് ഘോഷ്, മുകുള്‍ റോയ് എന്നിവർ നേരത്തെ തന്നെ തൃണമൂലിൽ എത്തിയിരുന്നു.
Read also: ശ്രദ്ധ ഭവാനിപൂരിൽ, ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ബിജെപി