ന്യൂഡെല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡെല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നു എങ്കിൽ ആളുകള്‍ക്ക് പുസ്‌തകം വാങ്ങാതിരിക്കുകയോ മറ്റെന്തെങ്കിലും വായിക്കുകയോ ചെയ്യാമെന്ന് കോടതി പറഞ്ഞു.
”എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെടാത്തത്? പുസ്‌തകം മോശമായി എഴുതിയതാണെന്നും അത് വായിക്കരുതെന്നും എല്ലാവരോടും പറയുക. വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അവര്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം”- കോടതി ഹരജിക്കാരനോട് പറഞ്ഞു.
അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകത്തിൽ ഹിന്ദുത്വവും ഐഎസ്ഐഎസും തമ്മിൽ സാമ്യത ഉണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു. ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്‌റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐഎസ്ഐഎസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്‍തകത്തില്‍ പരാമർശിക്കുന്നത്.
തുടർന്ന് ബിജെപി പുസ്‍തകത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഖുര്‍ഷിദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഹിന്ദു ജനങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് ഒരു സംഘം ആളുകള്‍ തീയിട്ടിരുന്നു.
Read also: ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി