സ്വിറ്റ്സർലാൻഡിൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കി

By Staff Reporter, Malabar News
switzerland-same-sex-marriage
Ajwa Travels

ജനീവ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലാൻഡ്. ഇതിനായുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലാൻഡില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാവുകയായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ അവസാന രാജ്യമായി സ്വിറ്റ്സര്‍ലാൻഡ് മാറി.

സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കുന്ന ലോകത്തിലെ 30ആമത്തെ രാജ്യമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. സ്വിസ് ഫെഡറല്‍ ചാന്‍സലറി നല്‍കിയ ഫലങ്ങള്‍ അനുസരിച്ച്, ഞായറാഴ്‌ച നടന്ന രാജ്യവ്യാപകമായ ഹിതപരിശോധനയില്‍ 64.1 ശതമാനം വോട്ടര്‍മാര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ടു ചെയ്‌തു. ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഈ നീക്കത്തെ തുല്യതയുടെ നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്.

Read Also: അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE