ഗുജറാത്ത് : കോവിഡ് വാക്‌സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുപ്പതുകാരനായ ശുചീകരണ തൊഴിലാളി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ മരണകാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വഡോദര മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ ജിഗ്‌നേഷ് സോളങ്കിയാണ് മരിച്ചത്. രാജ്യത്ത് നിലവിൽ കോവിഡ് മുന്നണി പോരാളികൾക്ക് വാക്‌സിൻ നൽകുന്നതിനാൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് ജിഗ്‌നേഷ് വാക്‌സിൻ സ്വീകരിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ അദ്ദേഹം തന്റെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.
കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാലാണ് മരണം സംഭവിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ വാക്‌സിൻ സ്വീകരിച്ചതിനാൽ അല്ലെന്നും, ഹൃദയാഘാതം മൂലമാണെന്നുമാണ് ഡോക്‌ടർമാർ വ്യക്‌തമാക്കുന്നത്. 2016 മുതൽ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും, എന്നാൽ കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ലെന്നും ഡോക്‌ടർമാർ പറയുന്നു.
Read also : പൊന്നാനി പുതിയ കോടതിയുടെ സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും






































