റിയാദ്: അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യാത്ര വിലക്കുകളും നീക്കി വിമാന സര്‍വീസുകള്‍ പുനരാരഭിക്കാന്‍ ഒരുങ്ങി സൗദി. ഇതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‌താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കര, കടല്‍, വ്യോമാതിര്‍ത്തികളും വീണ്ടും തുറന്ന് എല്ലാ അന്താരാഷ്‍ട്ര വിമാന സര്‍വീസുകളുടെയും താല്‍ക്കാലിക വിലക്ക് നീക്കും. സൗദി പൗരൻമാര്‍ക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമാകും.
Read Also: പ്രകോപന സാധ്യത; ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി റദ്ദാക്കി ട്വിറ്റർ







































