റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 14 മരണങ്ങൾ കൂടി റിപ്പോർട് ചെയ്തതോടെ ആകെ മരണസംഖ്യ 8,006 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,295 പേർക്കാണ് സൗദിയിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 946 പേർ രോഗമുക്തിയും നേടി.
രാജ്യത്ത് നിലവിൽ 10,845 പേരാണ് ചികിൽസയിൽ കഴിയുന്നത്. 1,426 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.
503,734 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്. 484,883 പേർ ഇതുവരെ രോഗമുക്തരായി. രാജ്യത്തെ കോവിഡ് വാക്സിൻ കുത്തിവെപ്പ് 20,270,491 ഡോസ് ആയി.
വിവിധ പ്രവിശ്യകളിൽ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട് ചെയ്ത കോവിഡ് കേസുകൾ: റിയാദ്- 327, മക്ക- 283, കിഴക്കൻ പ്രവിശ്യ- 189, അസീർ- 135, ജീസാൻ- 92, അൽഖസീം- 55, ഹായിൽ- 49, മദീന- 45, നജ്റാൻ- 39, അൽബാഹ- 26, തബൂക്ക്- 24, വടക്കൻ അതിർത്തി മേഖല- 23, അൽജൗഫ്- 8.
Most Read: സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം; വ്യാപാരികളോട് മുഖ്യമന്ത്രി