കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി

By Staff Reporter, Malabar News
Saudi Vaccination
Ajwa Travels

റിയാദ്: കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ബൂസ്‌റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്.

അതേസമയം, സ്‌റ്റേഡിയങ്ങളിലും വലിയ പരിപാടികള്‍ നടക്കുന്ന ഹാളുകളിലും പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

പൊതു പാര്‍ക്ക് ഉൾപ്പെടെയുള്ള തുറസായ ഇടങ്ങളില്‍ മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഇതിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ നില ‘തവല്‍ക്കനാ’ ആപ്പ് വഴി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE