സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

By News Bureau, Malabar News
saudi-covid-update
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്താകെ നാല് മരണം റിപ്പോർട് ചെയ്‌തപ്പോൾ നിലവിലെ രോഗബാധിതരിൽ 112 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 15,434 ആർടിപിസിആർ പരിശോധനകൾ നടത്തി.

രാജ്യത്ത് ഇതുവരെ 755,415 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 742,563 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. ആകെ കോവിഡ് മരണസംഖ്യ 9,103 ആണ്.

നിലവിൽ 3,749 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Read: ഇന്ന് പരിശോധിച്ചത് 572 സ്‌ഥാപനങ്ങള്‍; 10 കടകള്‍ക്കെതിരെ നടപടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE