റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 367 പേർക്ക്. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങള് കൂടി ഇന്ന് റിപ്പോർട് ചെയ്തു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,609 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിൽസയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണ നിരക്ക് 1.7 ശതമാനവുമാണ്.
National News: ലക്ഷ്യം സുവർണ ബംഗാൾ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി







































