ജിദ്ദ: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1,161 പേർക്ക്. ഇവരില്‍ 438 പേരും ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയില്‍ മാത്രം ഇന്ന് 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്. രാജ്യത്ത് ഇതുവരെ 4,58,707 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ഇന്ന് രോഗമുക്തരാവയവരുടെ എണ്ണം 1,216 ആണ്. ഇന്ന് 15 മരണങ്ങളും റിപ്പോര്‍ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,471 ആയി.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി 9,376 പേര് സൗദിയിൽ ചികിൽസയിലുണ്ട്. ഇവരില്‍ 1,579 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 4,41,860 ആളുകളാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട് ചെയ്ത കോവിഡ് കേസുകൾ: മക്ക- 438, റിയാദ്- 204, കിഴക്കന്‍ പ്രവിശ്യ- 178, മദീന- 81, അസീര്‍- 81, ജീസാന്- 63, അല്‍ ഖസീം- 45, ഹാഇല്‍- 21, തബൂക്ക്- 20, നജ്റാന്- 13, അല്‍ബാഹ- 9, വടക്കന്‍ അതിര്‍ത്തി മേഖല- 6, അല്‍ ജൗഫ്- 2.
രാജ്യത്ത് 587 കേന്ദ്രങ്ങളിലൂടെ ഒന്നര കോടി ഡോസ് വാക്സിന് ഇതുവരെ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: ജൂണ്‍ 21 മുതല്‍ എല്ലാവര്ക്കും സൗജന്യ വാക്സിന്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി







































