ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി പരിഗണിക്കുക ആയിരുന്നു കോടതി.
കേസിലെ കുടുംബത്തെയും സാക്ഷികളെയും സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദ്യം ചെയ്‌ത കോടതി, വിശദമായൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇരയുടെ കുടുംബം അഭിഭാഷകരെ നിയോഗിച്ചോ എന്നു കോടതി ചോദിച്ചു. ഇല്ലെങ്കില്‍ കോടതി ഒരു സീനിയര്‍ അഭിഭാഷകനെയും ജൂനിയര്‍ അഭിഭാഷകനെയും നല്‍കാമെന്നും അറിയിച്ചു.
കേസ് കോടതി ഒരാഴ്‌ച്ചക്കകം വീണ്ടും പരിഗണിക്കും. അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. കോടതി നിയോഗിക്കുന്ന പ്രത്യേകം സംഘം തന്നെ അന്വേഷിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷക പറഞ്ഞത്. കുടുംബത്തിന്റെ ആവശ്യം അതാണെന്നും അഭിഭാഷക ഇന്ദിര ജെയ്‌സിങ് അറിയിച്ചു.
Must News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്