ന്യൂഡെല്‍ഹി: വാരാണസിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുന്‍ ബിഎസ്എഫ് ഓഫിസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹരജിയാണു കോടതി തള്ളിയത്.
മോദിക്കെതിരെ വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്കു മാഹാസഖ്യത്തിന്റെ സ്‌ഥാനര്‍ഥിയായിട്ട് മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ഓഫിസറാണ് തേജ് ബഹാദൂര്‍.
Also Read: രഹ്‌നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി
സൈന്യത്തില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. എന്നാല്‍ ഇത് ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണു ഹരജി നല്‍കിയിരുന്നത്.