രഹ്‌നാ ഫാത്തിമ സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് വിലക്കി ഹൈക്കോടതി

By News Desk, Malabar News
MalabarNews_rehana fathima
Ajwa Travels

കൊച്ചി: ഇലക്‌ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ രഹ്‌നാ ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു വിലക്കി ഹൈക്കോടതി. സമൂഹ മാദ്ധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്‌റ്റിട്ട കേസില്‍ വിചാരണ കഴിയും വരെയാണ് വിലക്ക്.

സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വെച്ച കുക്കറി ഷോയില്‍ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. കേസില്‍ ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞാണ് മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്. മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്‌ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി തീര്‍പ്പാക്കിയാണ് ജസ്‌റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

Also Read: ‘നിരന്ന് കിടക്കുന്ന സ്‍ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരി’; കുട്ടികളുണ്ടാവാന്‍ വിചിത്ര ആചാരം

നിശ്‌ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്‌ഥനു മുന്‍പില്‍ ഹാജരാകണമെന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്‌ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസ്‌ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും. ‘രണ്ടു കേസില്‍ അറസ്‌റ്റിലായതും ജോലി  നഷ്‌ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ’- കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE