ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
രാജ്യത്തെ ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്‌മയായ ദര്‍ബാര്‍ മഹിളാ സമന്വയ സമിതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത അംഗമായ ബെഞ്ചിന്റെ നിര്‍ദേശം. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ വിഭാഗമാണിവര്‍.
Read Also: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി