ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസുമായി (കെഎഎസ്) ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത്. നിലവിൽ സർക്കാർ സർവീസിൽ ഉള്ളവർക്ക് കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാൽ, ഇരട്ട സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്നോക്ക സമുദായ ഐക്യമുന്നണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Read also: അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു