സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി

ഹരിയാനയിൽ ജനിച്ചവർക്കും അഞ്ചു വർഷമായി സംസ്‌ഥാനത്ത്‌ താമസിക്കുന്നവർക്കും സ്വകാര്യ മേഖലയിൽ 75 ശതമാനം സംവരണം നൽകുന്ന തൊഴിൽ നിയമമാണ് കോടതി റദ്ദാക്കിയത്.

By Trainee Reporter, Malabar News
punjab-and-haryana-high-court
Punjab And Hariyana High Court
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിലെ വിവാദമായ തൊഴിൽ നിയമം പഞ്ചാബ്, ഹൈക്കോടതി റദ്ദാക്കി. ഹരിയാനയിൽ ജനിച്ചവർക്കും അഞ്ചു വർഷമായി സംസ്‌ഥാനത്ത്‌ താമസിക്കുന്നവർക്കും സ്വകാര്യ മേഖലയിൽ 75 ശതമാനം സംവരണം നൽകുന്ന തൊഴിൽ നിയമമാണ് കോടതി റദ്ദാക്കിയത്. നിയമം ഭരണഘടനാ വിരുദ്ധമെന്ന് കോടതി വ്യക്‌തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെ ഹൈക്കോടതി നടപടി ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടുറപ്പിക്കാനായി സർക്കാർ നടപ്പിലാക്കിയ നിയമമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ സമർപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2020 നവംബറിൽ ഹരിയാന നിയമസഭാ പാസാക്കിയ നിയമം 2021 മാർച്ചിലാണ് ഗവർണർ അംഗീകരിച്ചത്. സ്വകാര്യ മേഖലയിൽ 30,000 രൂപവരെ പ്രതിമാസ ശമ്പളമുള്ള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ബാധകമാക്കുന്ന നിയമമാണ് സർക്കാർ പാസാക്കിയത്. ഹരിയാനയിൽ ജനിച്ചവർക്കും അല്ലെങ്കിൽ അഞ്ചു വർഷമായി സംസ്‌ഥാനത്ത്‌ താമസിക്കുന്നവർക്കും സംവരണം നൽകുന്ന ദ് ന്യൂ ഹരിയാന സ്‌റ്റേറ്റ് എംപ്‌ളോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ് ആക്‌ട് ആണിത്.

പത്ത് വർഷത്തേക്കായിരുന്നു പുതിയ വ്യവസ്‌ഥ നടപ്പിലാക്കിയിരുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി നേതാവും ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയായിരുന്നു നിയമത്തിന്റെ മുഖ്യ ആസൂത്രകൻ. ഹരിയാനയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, ട്രസ്‌റ്റ്, സൊസൈറ്റികൾ, എൽഎൽപികൾ എന്നിവയ്‌ക്കെല്ലാം പുതിയ വ്യവസ്‌ഥ ബാധകമാക്കിയിരുന്നു. പത്തോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളെല്ലാം ഈ വ്യവസ്‌ഥ പാലിക്കണമെന്നായിരുന്നു നിർദ്ദേശം.

നിർദ്ദേശങ്ങൾ പാലിക്കാത്തവർ 10,000 മുതൽ രണ്ടുലക്ഷം രൂപവരെ പിഴ നൽകേണ്ടി വരുമെന്നും ഉത്തരവുണ്ടായിരുന്നു. ആദ്യം പിഴയൊടുക്കിയ ശേഷവും നിയമം അനുസരിച്ചില്ലെങ്കിൽ നിയമലംഘനം തുടരുന്ന ഓരോ ദിവസവും 1000 രൂപ വീതം പിഴ ചുമത്തും. തെഴിലാളികളെ കുറിച്ച് തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന കമ്പനികൾക്ക് വലിയ പിഴ നൽകേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

Kerala| ഈ സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പ്; ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE