കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാല് ദിവസം മുമ്പാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി അഞ്ചു വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖത്തടിക്കാനും മർദ്ദന ദൃശ്യം പകർത്താനും വിദ്യാർഥികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. മർദ്ദനമേറ്റ വിദ്യാർഥിയും മർദ്ദിച്ച നാല് വിദ്യാർഥികളും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. മർദ്ദനമേറ്റ വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയിൽ പനമരം പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ പനമരം പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറി. മർദ്ദനത്തിന്റെ കാരണം വ്യക്‌തമല്ല.
Most Read| ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ