തിരുവനന്തപുരം: കോവിഡും ഒമൈക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂൾ തുറന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അയൽ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചതു പോലെയുള്ള സാഹചര്യം കേരളത്തിലില്ല. സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണം തൽകാലമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷകൾ നടത്തണമെന്നാണ് സർക്കാർ നിലപാട്. പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷയ്‌ക്കുള്ള ഫോക്കസ് ഏരിയ തയ്യാറാണെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
National News: യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും; യോഗി ആദിത്യനാഥ്