അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് (5) ആദ്യം പുറത്തായത്. രോഹിത്തിനൊപ്പം വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
കെഎൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷന് സ്ഥാനം നഷ്ടമായി. രോഹിത് പുറത്തായതോടെ ക്രീസിലെത്തിയ കോഹ്ലി പന്തുമായി ചേർന്ന് മികച്ച രീതിയിൽ മുന്നോട്ട് പോകവെയാണ് രണ്ടാം വിക്കറ്റ് വീണത്. പന്തിന് പുറത്തായതിന് പിന്നാലെ കോഹ്ലിയും കൂടാരം കയറിയതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞിരിക്കുകയാണ്.
നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരിക്കേറ്റ കിറോൺ പൊള്ളാർഡിന് പകരം നിക്കോളാസ് പുരനാണ് ടീമിനെ നയിക്കുന്നത്. ആദ്യ ഏകദിനത്തിൽ ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിൽ 1–0ന് ലീഡ് ചെയ്യുകയാണ് ആതിഥേയർ.
Read Also: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം








































