മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം

By Team Member, Malabar News
Vehicles banned In Night Hours In NH 948 Route

തിരുവനന്തപുരം: മലയാളികൾക്ക് തിരിച്ചടിയായി ബെംഗളുരുവിലേക്കുള്ള ഒരു ദേശീയപാതയിൽ കൂടി രാത്രിയാത്രാ നിരോധനം. ബെംഗളുരുവിലേക്കുള്ള യാത്രയിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോയമ്പത്തൂർ-ബെംഗളൂരു ദേശീയപാത 948ലാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വരുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ ബെംഗളുരു യാത്രയ്‌ക്കായി മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോഡുകളില്‍ ഒന്നാണ് സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളില്‍ കൂടിയുള്ള ഈ പാത. എന്‍എച്ച് 948ല്‍ സത്യമംഗലം കാട്ടിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണ് രാത്രിയാത്രാ നിരോധനം. ചരക്കു വാഹനങ്ങള്‍ക്ക് രാത്രി മുഴുവനും, ചെറുവാഹനങ്ങള്‍ക്ക് രാത്രി 9 മുതൽ രാവിലെ 6 വരെയുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ബസുകള്‍ കോയമ്പത്തൂര്‍–സേലം–കൃഷ്‌ണഗിരി വഴിയാണ് നിലവില്‍ കടന്നുപോകുന്നത്. ഇനിമുതൽ സ്വകാര്യ വാഹനങ്ങൾക്കും ചുറ്റിത്തിരിഞ്ഞുള്ള ഈ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും. നിലവിൽ ബന്ദിപ്പൂര്‍ വഴിയുള്ള കോഴിക്കോട്–മൈസുരൂ ദേശീയപാത, ഊട്ടി–മേട്ടുപ്പാളയം–ഗൂഡല്ലൂര്‍, മൈസൂരു –മാനന്തവാടി റോഡുകളിലും രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയോട് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE