കർണാടകയിൽ രാത്രി കർഫ്യൂ; കർശന നിയന്ത്രണം

By News Bureau, Malabar News
Night curfew-Karnataka
Ajwa Travels

ബെംഗളൂരു: ഒമൈക്രോൺ ആശങ്കകൾക്കിടയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. പുതുവർഷ ആഘോഷങ്ങൾക്കും കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എംജി റോഡ്, ബ്രിഗേഡ് റോഡുകളിൽ ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷവും ഇവിടങ്ങളിൽ ആഘോഷങ്ങൾ അനുവദിച്ചിരുന്നില്ല.

പുതുവർഷ ആഘോഷത്തിനായി പൊതുപരിപാടികൾ നടത്തില്ലെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം മുൻകൂട്ടി ബുക്ക് ചെയ്‌ത ഹോട്ടലുകൾ, ക്ളബ്ബുകൾ, പബ്ബുകൾ എന്നിവടങ്ങളിൽ സന്ദർശനം അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു.

സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ചേരും.

രാജ്യത്ത് ഇതുവരെ 422 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചത്‌.

Most Read: ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE