ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി

By Desk Reporter, Malabar News
You can never imprison the truth; Rahul on arrest of Jignesh Mewani
Ajwa Travels

ന്യൂഡെൽഹി: കോവിഡിന് എതിരെ വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും ട്വീറ്റ് ചെയ്‌തു.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂസ്‌റ്റർ ഡോസിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്‌സിൻ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ് വാക്‌സിൻ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്‌ടർമാരുടെ നിർദ്ദേശത്തോടെ ബൂസ്‌റ്റർ ഡോസ് നൽകുമെന്നാണ് മോദി വ്യക്‌തമാക്കിയത്.

ഈ കേന്ദ്രസർക്കാർ തീരുമാനത്തിന് കാരണം തന്റെ നിലപാടാണെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്.

Most Read:  കിഴക്കമ്പലം ആക്രമണം; കർശന നടപടി ഉണ്ടാകുമെന്ന് പിവി ശ്രീനിജൻ എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE