കോവിഡ്; ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി

By News Bureau, Malabar News
delhi- curfew
Ajwa Travels

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളായി തലസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചിരുന്നു. 290 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌.

അതേസമയം ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ കേരളത്തിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 19 പേർക്ക് കൂടി സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമൈക്രോൺ ബാധിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 57 ആയി. സംസ്‌ഥാനത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.

Most Read: കിഴക്കമ്പലം സംഘർഷം; 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE