എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു; പരാതി

By Senior Reporter, Malabar News
Students Clash
Rep. Image
Ajwa Travels

കോഴിക്കോട്: എട്ടാം ക്ളാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ 15 പേർ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ളാസുകാരനെ പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.

കുട്ടിയെ സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽ നിന്നും രക്‌തം വരുന്നത് കണ്ടാണ് രക്ഷിതാക്കൾ കാര്യങ്ങൾ തിരക്കിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരുപ്പ് ഇട്ടതുമൊക്കെ ചോദ്യം ചെയ്‌താണ്‌ മർദ്ദനമെന്നാണ് പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE