മലപ്പുറം: പോത്തുകല്ലിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. നിലമ്പൂർ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 50,000 രൂപയാണ് പിഴത്തുക. പ്രതി അടക്കുന്ന പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2022 സെപ്‌തംബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി വീടിന് സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പെൺകുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗർൽ സർവീസ് അതോറിറ്റിയിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ