ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പ്രതികാരകമെന്ന് പോലീസ്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ കൊന്നതിനുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്. രണ്ട് മാസം മുമ്പ് ചേർത്തലയിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 15ന് രഹസ്യ യോഗം ചേർന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചുവെന്നും ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിന് ശേഷം രണ്ട് സംഘങ്ങളായ പ്രതികൾക്ക് രക്ഷപെടാൻ നേതാക്കളുടെ സഹായം ലഭിച്ചതായും റിപ്പോർട് ഉണ്ട്. ഡിസംബർ 11ന് രാത്രി എസ്ഡിപിഐ നേതാവ് കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ 12ന് പുലർച്ചെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടതോടെ 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്.
Read also: ക്രിസ്തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്രംഗ്ദൾ







































