ദുബായ് ഉപഭരണാധികാരി ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു

By News Desk, Malabar News
Ajwa Travels

ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ സഹോദരനാണ്.

1971ൽ യുഎഇ സ്‌ഥാപിതമായത് മുതൽ ധനകാര്യ മന്ത്രി സ്‌ഥാനം വഹിച്ചുവന്ന വ്യക്‌തിയാണ് ഷെയ്ഖ്‌ ഹംദാൻ. രാജ്യത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്‌തിയാണ് അദ്ദേഹം. ദുബായ് പ്രകൃതി വാതക കമ്പനി, വേൾഡ് ട്രേഡ്‌ സെന്റർ, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്‌ഥാപനങ്ങളുടെ നേതൃത്വം വളരെ കാലങ്ങളായി വഹിച്ചിരുന്നതും ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂമാണ്.

Also Read: മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE