കീവ്: യുക്രൈനിലെ മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി അധികൃതർ. റഷ്യയുടെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചത്. ഒഴിപ്പിക്കൽ പാതയിൽ ഷെല്ലാക്രമണം ശക്തമാണെന്ന് മരിയുപോൾ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
കൂടാതെ റഷ്യൻ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ മരിയുപോളിൽ വൈദ്യുതി, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയെല്ലാം വിലക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അതിവേഗം തുടരുകയായിരുന്നു. ഏകദേശം 4,40,000 പേരാണ് മരിയുപോളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ആളുകളുടെ എണ്ണം വർധിക്കുകയാണ്. പലായനം ചെയ്തെത്തുന്നവരുടെ എണ്ണം ക്രമാതീതമാകുന്നതായി പോളണ്ടും ആശങ്ക അറിയിച്ചിരുന്നു.
Read also: കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി






































