ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കൂടാതെ സിദ്ദീഖ് കാപ്പന് രോഗിയായ മാതാവിനെ വീഡിയോ കോൺഫറൻസ് വഴി കാണാനും സുപ്രീംകോടതി അനുമതി നല്‍കി.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദീഖ് കാപ്പനുവേണ്ടി ഹാജരായത്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്‌ത്രീയ പരിശോധനക്കും സിദ്ദീഖ് കാപ്പന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു







































