പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു

By Syndicated , Malabar News
mamata banarjee
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു. പശ്‌ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി അറിയിക്കുന്നു, എന്ന് രാജിക്കത്തില്‍ എഴുതിയാണ്  രജീബ് ബാനര്‍ജി സ്‌ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാര്‍ട്ടിവിടുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്. നേരത്തെ പാര്‍ട്ടിയിലെ ജനകീയ നേതാവായ സുവേന്ദു അധികാരി രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മമതക്കെതിരെ മത്സരിച്ച് വിജയിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കും എന്നുമാണ് സുവേന്ദുവിന്റെ വെല്ലുവിളി.

Read also: ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE