കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ഒഴിച്ചിട്ട കടയ്ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുമാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്ക്കുള്ളിൽ പ്ളാസ്റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്.
കുത്തിപ്പള്ളിയിൽ ദേശീയപാതയ്ക്ക് വേണ്ടി ഒരു വർഷത്തിന് മുകളിലായി ഒഴിച്ചിട്ട കടയാണിത്. വിവരമറിഞ്ഞു ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് വരെ ഇവിടെയൊരു ചായക്കട പ്രവർത്തിച്ചിരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി ഷട്ടർ ഉൾപ്പടെ എടുത്തു മാറ്റാനാണ് തൊഴിലാളികൾ എത്തിയത്. ഫൊറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുകയാണ്.
Most Read| വയനാട്ടിലെ അധ്യാപക നിയമനം; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്






































