ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്‌സി ലിസ്‌റ്റ് പ്രകാരം നാലുപേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കോടതി വിധി വന്നത്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ജോർജ് ഐഎഎസ്, ഡയറക്‌ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ശശീന്ദ്ര വ്യാസ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനം ലഭിക്കാത്തതിനെതിരെ ഉദ്യോഗാർഥികളായ അവിനാശ് പി, റാലി പിആർ, ജോൺസൺ ഇവി, ഷീമ എം എന്നിവരാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകിയത്. ഇവർക്ക് വേണ്ടി അഭിഭാഷകനായ ദിലീപ് പുളക്കോട്ട് ഹാജരായി.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയ നടപടി സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെ സ്‌റ്റേ സാധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസിനെ നീക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയ താ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന വ്യവസ്‌ഥയുള്ള ബിൽ കഴിഞ്ഞ മാസമാണ് പാർലമെന്റ് പാസാക്കിയത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉണ്ടാവുക. ഇതോടെ, ഭരണത്തിലുള്ള പാർട്ടി ആഗ്രഹിക്കുന്നവരെ നിയമിക്കാൻ കഴിയും.
Most Read| ‘വിമർശിച്ചതല്ല, ചില യാഥാർഥ്യം പറയണമെന്ന് തോന്നിയെന്ന് എംടി’; വിശദീകരിച്ചു എൻഇ സുധീർ