വിമാനത്തിൽ പാമ്പിന്റെ സൗജന്യ യാത്ര, പേടിച്ച് വിറച്ച് യാത്രക്കാർ; വീഡിയോ

By News Desk, Malabar News
Ajwa Travels

എത്ര തവണ യാത്ര ചെയ്‌തിട്ടുണ്ടെങ്കിലും വിമാനത്തിൽ കയറുന്നത് ചിലർക്കെങ്കിലും പേടിയായിരിക്കില്ലേ? പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഓടി രക്ഷപെടാൻ പോലും പറ്റില്ല എന്നതായിരിക്കും ഇത്തരക്കാരുടെ ചിന്ത. അങ്ങനെയിരിക്കെ പറക്കുന്ന വിമാനത്തിൽ ഒരു പാമ്പിനെ കണ്ടാലോ? ബോധംകെട്ട് തന്നെ വീണുപോയേക്കാം.

ഇങ്ങനെ ഒരു സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലെ വിമാനത്തിൽ കയറിയ യാത്രക്കാർ കടന്നുപോയത്. മലേഷ്യയിലെ ക്വാലാലംപുരിൽ നിന്ന് തവൗവിലേക്കുള്ള എയർ ഏഷ്യ എ320-200 വിമാനത്തിലായിരുന്നു സംഭവം. എയർക്രാഫ്‌റ്റിന് മുകൾ തട്ടിൽ വെളിച്ചം കടന്നുവരുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിൽ പാമ്പ് എങ്ങനെ കയറിക്കൂടി എന്നത് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാരിൽ ആരുടെയെങ്കിലും ബാഗിൽ പതിയിരുന്നതോ അല്ലെങ്കിൽ വിമാനം പറന്നുയർന്നതിനുമുമ്പ് വിമാനത്താവളത്തിൽനിന്നും കയറിക്കൂടിയതോ ആകാമെന്നാണ് നിഗമനം.

പാമ്പിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യാത്രക്കാർ പകർത്തിയിരുന്നു. സാഹചര്യം പരിഗണിച്ച് വിമാനം അടിയന്തരമായി കുച്ചിങ് വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് ജീവനക്കാർ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്‌തു. ശേഷം യാത്ര തുടർന്നു. വിമാനത്തിന് തകരാറോ യാത്രക്കാർക്ക് അപായമോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇത്രയും ബഹളം ഉണ്ടയിട്ടും ഇരുന്നിടത്ത് നിന്ന് ഒരടി ചലിക്കാതെ യാത്ര തുടരുകയായിരുന്നു പാമ്പ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തെത്തി മണിക്കൂറുകൾക്കുള്ളിൽ സംഭവം വൈറലായി മാറി. ഇതിൽ പരം ഭയക്കുന്ന ഒരു നിമിഷം ആ വിമാനത്തിൽ യാത്ര ചെയ്‌ത ആരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് പലരും പ്രതികരണങ്ങളിൽ കുറിക്കുന്നത്. ആ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നെങ്കിൽ മുൻപിൻ നോക്കാതെ പുറത്തേക്ക് എടുത്ത് ചാടുമായിരുന്നു എന്ന തരത്തിൽവരെ കമന്റുകളുണ്ട്. അതേസമയം, ലഗേജിൽ നിന്നാണ് പാമ്പ് പുറത്തുചാടിയതെങ്കിൽ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയാണ് അത് ചൂണ്ടി കാണിക്കുന്നത് എന്ന തരത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.

Also Read: പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; പഞ്ചാബിൽ കർഷകർ വീട്ടുതടങ്കലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE