കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ കിറ്റെക്സിന് ക്ഷണം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരെ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ 35,000 കോടിയുടെ നിക്ഷേപം വേണ്ടെന്ന് വെച്ച കിറ്റെക്സിനെ ബംഗ്ളാദേശ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഇന്ന് രാവിലെയാണ് കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്തെത്തി മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്.
ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റെക്സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തു. എന്നാൽ, കിറ്റെക്സ് മറുപടി നൽകിയിട്ടില്ല. നേരത്തെ തെലങ്കാനയിൽ 1000 കോടിയുടെ പദ്ധതികൾ കിറ്റെക്സ് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക ഉൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങൾ കിറ്റെക്സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിക്ഷേപം നടത്തുന്നതിനായി ക്ഷണം ലഭിച്ചതായി കിറ്റെക്സ് മാനേജ്മെന്റ് അവകാശപ്പെടുന്നുണ്ട്.
Also Read: സെസി സേവ്യറിന് വേണ്ടി ഹാജരായാൽ അച്ചടക്ക ലംഘനം; ആലപ്പുഴ ബാര്‍ അസോസിയേഷന്