സെസി സേവ്യറിന് വേണ്ടി ഹാജരായാൽ അച്ചടക്ക ലംഘനം; ആലപ്പുഴ ബാര്‍ അസോസിയേഷന്‍

By Syndicated , Malabar News
fake-lawyer-sessy-xavier
Ajwa Travels

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകര്‍ക്ക് വിലക്ക്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഇന്നു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സെസി സേവ്യറിന് വേണ്ടി അഭിഭാഷകർ വക്കാലത്ത് എടുക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കും. ഇവരുടെ അറസ്‌റ്റ് വൈകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേസില്‍ കഴിഞ്ഞ ദിവസം ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി സേവ്യര്‍, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ കോടതിയില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു.

2018 മുതൽ ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചു വരികയായിരുന്നു സെസി സേവ്യര്‍. ഇവർക്കെതിരെ ബാർ അസോസിയേഷന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രാക്റ്റീസ് ചെയ്‌തതെന്ന് പുറത്തായത്. 3 മാസം മുൻപ് ബാർ അസോസിയേഷൻ ലൈബ്രേറിയനായി ഇവരെ തിരഞ്ഞെടുത്തിരുന്നു.

Read also: അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE