അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

By Team Member, Malabar News
Ananya kumary
Ajwa Travels

തിരുവനന്തപുരം : എറണാകുളം ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‍ത്രക്രിയയുടെ മുറിവുകളെ പറ്റിയും വ്യക്‌തമാക്കുന്നുണ്ട്. ശസ്‍ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഇപ്പോഴും ഉണങ്ങാത്ത മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അനന്യയുടെ മരണം ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് ശരിവെക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പോലീസിന് കൈമാറിയിട്ടുള്ളത്. അതേസമയം ചികിൽസാ പിഴവ് ആരോപണത്തിൽ വ്യക്‌തത വരുത്തുന്നതിനായി പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാരുമായി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അനന്യയെ ഇടപ്പള്ളിയിലുള്ള ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെ വെള്ളിയാഴ്‌ച അനന്യയുടെ സുഹൃത്ത് ജിജോ രാജിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണത്തിൽ ദുരൂഹത ഉണ്ടെന്നും, ഇവരുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് ട്രാൻസ്‌ജെൻഡർ സമൂഹം ആവശ്യം ഉന്നയിക്കുന്നത്.

Read also : സുരേന്ദ്രനെ തള്ളി എസി മൊയ്‌തീൻ; ബന്ധുക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE