കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയിൽ

By Staff Reporter, Malabar News
sradha- death
മരിച്ച നിലയിൽ കണ്ടെത്തിയ ശ്രദ്ധ
Ajwa Travels

കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ശ്രദ്ധയുടെ മുറിയിലെത്തിയ സുഹൃത്തുകളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ഥിനിയാണ്.

രണ്ട് മാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സ് ആത്‌മഹത്യ ചെയ്‌തത്‌ വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്‍ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നായിരുന്നു അനന്യ കുമാരി ജീവനൊടുക്കിയത്.

Most Read: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE