തൃശൂരിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Fake-Doctor-arrested
Ajwa Travels

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ. പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്‌തതോടെ വ്യാജ ഡോക്‌ടറാണെന്ന് വ്യക്‌തമായി. നേരത്തെ ഹോംനഴ്‌സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്‌ടറുടെ വേഷം കെട്ടിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

Most Read:  ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE