ധീരജ് വധം; രണ്ടുപേര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

By News Bureau, Malabar News
Ajwa Travels

തൊടുപുഴ: ഇടുക്കി ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പം എത്തി കുളമാവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറും.

ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോൾ നിഖിൽ പൈലിക്കൊപ്പം സംഭവ സ്‌ഥലത്തുണ്ടായിരുന്നവരാണ് ടോണിയും ജിതിനും. ഇരുവരും കെഎസ്‍യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ്.

അതേസമയം ഇവരുടെ പേര് എഫ്ഐആറിൽ ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല.

ധീരജ് വധക്കേസിൽ നിലവിൽ രണ്ടുപ്രതികളുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. ഇവരെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Most Read: ഉന്നാവിൽ ബലാൽസംഗ അതിജീവിതയുടെ മാതാവ് കോൺഗ്രസ് സ്‌ഥാനാർഥി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE