പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. സഞ്ജിത്ത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്ജിത്ത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക.
ശ്രീനിവാസൻ, സഞ്ജിത്ത് കൊലക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും, വേണ്ട നിർദേശങ്ങൾ നൽകി എന്നുമാണ് പോലീസ് കണ്ടെത്തൽ. ജിഷാദുമായി പോലീസ് ഇന്നലെ തെളിവെടുത്ത് നടത്തി.അറസ്റ്റിന് പിന്നാലെ, ജിഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
Read Also: മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്ട്രീയ കേരളം








































