മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

By Staff Reporter, Malabar News
pinarayi-vijayan-respond-to-v-d-satheesan argument
Ajwa Travels

കൊച്ചി: ഇടത് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉൽഘാടനം ചെയ്യും. വൈകീട്ട് 4ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ ഇടതു മുന്നണി സംസ്‌ഥാന നേതാക്കൾക്കൊപ്പം കെവി തോമസും പങ്കെടുക്കും. മുഖ്യമന്ത്രി കൂടി എത്തുന്നതോടെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

പിണറായിയുടെ വരവ്‌ തൃക്കാക്കരയും രാഷ്‌ട്രീയ കേരളവും ഉറ്റുനോക്കുകയാണ്‌. വികസനം മുഖ്യ അജണ്ടയായ തിരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ്‌ എൽഡിഎഫ്‌ പ്രചാരണം. അതേസമയം ഇടതു മുന്നണി സ്‌ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെവി തോമസ് ആദ്യമായി എത്തുന്ന വേദിയാണിത്.

സ്‌ഥാനാർഥി ഡോ. ജോ ജോസഫ്‌, എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌, തിരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എം സ്വരാജ്‌, ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ, എൽഡിഎഫ്‌ നേതാക്കളായ ജോസ്‌ കെ മാണി എംപി, രാമചന്ദ്രൻ കടന്നപ്പിള്ളി, പിസി ചാക്കോ, ബിനോയ്‌ ജോസഫ്‌, ജോർജ്‌ ഇടപ്പരത്തി, സാബു ജോർജ്‌, എപി അബ്‌ദുൾ വഹാബ്‌ തുടങ്ങിയവർ പങ്കെടുക്കും.

Read Also: എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE