തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി ലഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്ത് ഒപ്പും സീലും ചെയ്ത ശേഷം വിതരണം ചെയ്യും. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകളും അതത് വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചു കഴിഞ്ഞു.
നേരത്തെ മാർച്ച് 17ന് പരീക്ഷകൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷ തീയതി നീട്ടാൻ അപേക്ഷ നൽകിയത്. ഇത് പരിഗണിച്ചാണ് പരീക്ഷ വോട്ടെടുപ്പിന് ശേഷമാക്കിയത്.
Read Also: പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം







































