എസ്എസ്എൽസി പരീക്ഷ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ

By Staff Reporter, Malabar News
Additional questions; More time; Changes in SSLC and Plus Two exams
Representational Image
Ajwa Travels

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്‌കൂളുകളിൽ ഓൺലൈൻ വഴി ലഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്‌ത്‌ ഒപ്പും സീലും ചെയ്‍ത ശേഷം വിതരണം ചെയ്യും. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകളും അതത് വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചു കഴിഞ്ഞു.

നേരത്തെ മാർച്ച് 17ന് പരീക്ഷകൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്‌കൂളുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷ തീയതി നീട്ടാൻ അപേക്ഷ നൽകിയത്. ഇത് പരിഗണിച്ചാണ് പരീക്ഷ വോട്ടെടുപ്പിന് ശേഷമാക്കിയത്.

Read Also: പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE