സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരട്ടക്കിരീടം സ്വന്തമാക്കി കോഴിക്കോട്

By Desk Reporter, Malabar News
State Mini Volleyball Championship-Kozhikode
Ajwa Travels

വടകര: സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ കൂടുതൽ പോയന്റുകൾ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചായിരുന്നു മൽസരങ്ങൾ നടന്നത്.

ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും കണ്ണൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും എറണാകുളവും യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

നഗരസഭാ വൈസ് ചെയർമാൻ പികെ സതീശൻ സമാപന സമ്മേളനത്തിന്റെ ഉൽഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നിർവഹിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ടീമുകൾക്ക് സംഘാടകസമിതി വൈസ് ചെയർമാൻ എടയത്ത് ശ്രീധരൻ ട്രോഫികൾ വിതരണം ചെയ്‌തു.

വോളിബോൾ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി സി ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി കെകെ മുസ്‌തഫ എന്നിവർ കളിക്കാർക്ക് മെഡലുകൾ സമ്മാനിച്ചു.

നീലിമ പ്രസിഡണ്ട് രാജീവൻ പറമ്പത്ത് അധ്യക്ഷനായ ചടങ്ങിൽ എം രാജൻ, എടയത്ത് ശശീന്ദ്രൻ, രാഘവൻ മാണിക്കോത്ത്, പുറന്തോടത്ത് ഗംഗാധരൻ, സിവി വിജയൻ, കെകെ ബാബുരാജ്, പറമ്പത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Most Read: ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE